ആര്യൻ വിജയിക്കണമെന്നാണ്, പക്ഷേ ജയിക്കാൻ പോകുന്നത്... ബിഗ്ബോസ് വിജയിയെ പ്രവചിച്ച് ജിസേൽ

അഭിറാം മനോഹർ

തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (16:30 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ വിജയി ആരാകുമെന്ന് പ്രവചിച്ച് സീസണിലെ മത്സരാര്‍ഥിയായിരുന്ന ജിസേല്‍ തക്രാള്‍. പാതി മലയാളിയും മോഡലുമായ ജിസേല്‍ കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസില്‍ നിന്നും പുറത്തായത്. സഹമത്സരാര്‍ഥികളെ ഏറ്റവും വിഷമിപ്പിച്ച എവിക്ഷനായിരുന്നു ജിസേലിന്റേത്.
 
എവിക്ഷന് പിന്നാലെയാണ് ഈ സീസണില്‍ വിജയി ആകാന്‍ സാധ്യതയുള്ള ആളെ ജിസേല്‍ പ്രവചിച്ചത്. തന്റെ ആഗ്രഹം ആര്യന്‍ വിജയിക്കണമെന്നാണെന്നും എന്നാല്‍ സീസണിലെ വിജയി അക്ബര്‍ ആയിരിക്കുമെന്നും ജിസേല്‍ പറയുന്നു. എനിക്ക് ആഗ്രഹം ആര്യന്‍ വിജയിക്കണമെന്നാണ്. പക്ഷേ അക്ബര്‍ ആയിരിക്കാം വിജയി, അതിന് കാരണങ്ങളുണ്ട്. ഒന്ന് അവനൊരു തനി മലയാളിയാണ്. എപ്പോള്‍ കണ്ടെന്റ് നല്‍കണമെന്ന് അവനറിയാം. ഇനി അതില്ലെങ്കില്‍ ഉണ്ടാക്കാന്‍ അവനറിയാം. ബിഗ്‌ബോസിന് അക്ബറിനെ കുറച്ച്  കൂടുതല്‍ ഇഷ്ടമാണ്. ചിലപ്പോള്‍ ഷാനവാസ് കപ്പുയര്‍ത്തിയേക്കും. ഇനി അനീഷാണ് വിജയിക്കുന്നതെങ്കിലും ജനങ്ങള്‍ക്ക് ഇഷ്ടമാകും. കാരണം ഒരു കോമണ്‍ മാനായി വന്ന് ഷോ ജയിച്ചാല്‍ അദ്ദേഹത്തെ സമ്മതിച്ചെ പറ്റു. ജിസേല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍