Kalamkaaval: ഇരയെ പിടിക്കാൻ വലവിരിച്ച് വേട്ടക്കാരൻ, ട്രെയ്‌ലർ ഉടൻ; കളങ്കാവലിന്റെ പുതിയ അപ്‌ഡേറ്റ്

നിഹാരിക കെ.എസ്

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (12:25 IST)
ഈ വർഷം മമ്മൂട്ടിയുടേതായി ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കളങ്കാവൽ. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് ഇരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. സിനിമയുടെ ട്രെയ്‌ലർ ഉടൻ പുറത്തുവിടുമെന്ന അപ്‌ഡേറ്റും പോസ്റ്ററിലുണ്ട്. 
 
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെ ചിത്രം നവംബർ 27ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരുപാട് ബ്രില്യൻസുകൾ ഒളിപ്പിച്ച ഒരു കിടിലൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സെൻസറിങ് പൂർത്തിയായെന്നും യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചതെന്നും സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. 
 
അതേസമയം, നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
സിനിമയുടെ ടീസർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍