Mammootty in Kalamkaval: സ്ത്രീകളെ വശീകരിച്ചു വീഴ്ത്തും, അതിക്രൂരന്‍; കളങ്കാവലില്‍ മമ്മൂട്ടിയെത്തുമ്പോള്‍

രേണുക വേണു

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (08:40 IST)
Kalamkaval Movie - Mammootty: മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തും. അതിനുശേഷമായിരിക്കും കളങ്കാവല്‍ റിലീസ്. ഒക്ടോബര്‍ പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. 

ചിത്രത്തില്‍ മമ്മൂട്ടിയുടേത് വില്ലന്‍ വേഷമാണ്. നാവുകടിച്ച്, കൈയില്‍ ലൈറ്ററുമായി ക്രൗരഭാവത്തില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന കളങ്കാവലിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ്. ഒരു ക്രൈം ഡ്രാമയായാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത്. 
 
വിനായകന്‍ ആണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍