Mammootty: മമ്മൂട്ടി എത്തിയാല്‍ മൂന്ന് വമ്പന്‍ സിനിമകളുടെ പ്രഖ്യാപനം !

രേണുക വേണു

ചൊവ്വ, 19 ഓഗസ്റ്റ് 2025 (20:18 IST)
Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കാന്‍ മലയാള സിനിമാ ലോകത്തെ കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ പ്രൊജക്ടുകളുടെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം തുടക്കത്തിലുമായി ഷൂട്ടിങ് തുടങ്ങേണ്ട സിനിമകളാണ് ഇവ മൂന്നും. 
 
സെപ്റ്റംബര്‍ ആദ്യവാരത്തോടെ സിനിമയില്‍ സജീവമാകുന്ന മമ്മൂട്ടി  മഹേഷ് നാരായണന്‍ ചിത്രത്തിലാകും ആദ്യം അഭിനയിക്കുക. അതിനുശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കും. ഇവയുടെ പ്രഖ്യാപനങ്ങളും ഈ വര്‍ഷം ഉറപ്പാണ്. 
 
അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാല്‍' വൈകും. ബിലാലിനു മുന്‍പ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ആക്ഷന്‍ പടം അമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം. അതിനു ശേഷം 'ബിലാല്‍' ചെയ്യാനാണ് മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനം. ടിനു പാപ്പച്ചന്‍ ചിത്രത്തിലും മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍