മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാലോകവും പ്രേക്ഷകരും. രാവിലെ നിര്‍മാതാവ് ആന്റോ ജോസഫാണ് താരം ആരോഗ്യവാനാണെന്നും അവസാനം ചെയ്ത ടെസ്റ്റുകളിലെ ഫലം നെഗറ്റീവാണെന്നും ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ മമ്മൂട്ടി സുഖം പ്രാപിച്ചതില്‍ സന്തോഷം പങ്കുവെച്ചിരുന്നു.
താന്‍ രോഗമുക്തനായ വിവരം മമ്മൂട്ടി ഫോണ്‍ ചെയ്ത് പറഞ്ഞ കാര്യമാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. താന്‍ ഓട്ടോയില്‍ സഞ്ചരിക്കവെയാണ് മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ വന്നതെന്നും അവസാന ടെസ്റ്റും പാസായെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ങള് പാസാവുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വി കെ ശ്രീരാമന്‍ പറയുന്നു. മമ്മൂട്ടി ഫോണ്‍ വിളിച്ചപ്പോള്‍ ഓട്ടോയിലിരുന്ന് എടുത്ത തന്റെ ചിത്രവും വി കെ ശ്രീരാമന്‍ പങ്കുവെച്ചിട്ടുണ്ട്.
വി കെ ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
'ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. '
കാറോ ?
'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍് സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവന്‍ പോയി..''
ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
' എന്തിനാ?'
അവസാനത്തെ ടെസ്റ്റും പാസ്സായട
'ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. '
നീയ്യാര് പടച്ചോനോ?
'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'
'എന്താ മിണ്ടാത്ത്. ?
ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.