Mammootty Comeback:സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു, വൈകാരിക കുറിപ്പുമായി എസ് ജോർജ്

അഭിറാം മനോഹർ

ചൊവ്വ, 19 ഓഗസ്റ്റ് 2025 (14:18 IST)
Mammootty
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി സിനിമാപ്രവര്‍ത്തകര്‍. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍മാതാവ് ആന്റോ ജോസഫാണ് വിവരം ആദ്യമായി പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും നിര്‍മാതാവുമായ എസ് ജോര്‍ജും വിവരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
 
ഏറെ വൈകാരികമായുള്ള വാചകങ്ങളോടെയാണ് രോഗം ഭേദപ്പെട്ട വിവരം ജോര്‍ജ് അറിയിച്ചത്. സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ഥിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ... നന്ദി എന്നാണ് ജോര്‍ജ് കുറിച്ചത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പടെ നിരവധി പേര്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
 
 കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനന്തരവനും നടനുമായ അഷ്‌കര്‍ സൗദാന്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കുമെന്നും അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍