മോഹന്‍ലാലിന് സര്‍ക്കാര്‍ നല്‍കിയ ആദരം രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്തുവെന്ന് തോന്നിക്കുന്ന തരത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദേശീയ പുരസ്‌കാരം മോഹന്‍ലാല്‍ നേടിയതില്‍ കേരള ജനത ഒന്നാകെ സന്തോഷിക്കുന്നുണ്ട്. സര്‍ക്കാര്‍ അഭിനന്ദിച്ചതും നല്ല കാര്യം. എന്നാല്‍ ആദരചടങ്ങ് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. മോഹന്‍ലാല്‍ കേരളത്തിന്റെ പൊതുസ്വത്താണ്. മോഹന്‍ലാലിന്റെ ചടങ്ങായതിനാല്‍ അതിനെ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കെ സി വേണുഗോപാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന മഹാനടനാണ്. സംഘാടകരാണ് മോഹന്‍ലാലിനെ സംഘടിത താത്പര്യത്തിന് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മോഹന്‍ലാലിന് സംസ്ഥാനം ആദരം നല്‍കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടത്. തിരെഞ്ഞെടുപ്പിന് മുന്‍പായുള്ള ഒരു പി ആര്‍ ആക്കി പരിപാടിയെ മാറ്റി. കെ സി വേണുഗോപാല്‍ പറഞ്ഞു.