ചാക്കോച്ചനൊപ്പം കാറില്‍ വന്നിറങ്ങി മമ്മൂക്ക; 'പാട്രിയോട്ട്' സെറ്റില്‍ നിന്നുള്ള കാഴ്ച (വീഡിയോ)

രേണുക വേണു

വെള്ളി, 3 ഒക്‌ടോബര്‍ 2025 (15:52 IST)
Kunchako Boban and Mammootty

'പാട്രിയോട്ട്' സിനിമയുടെ ഹൈദരബാദ് ഷെഡ്യൂളില്‍ ഭാഗമായി കുഞ്ചാക്കോ ബോബനും. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. 
 
കുഞ്ചാക്കോ ബോബനൊപ്പം മമ്മൂട്ടി കാറില്‍ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. മാസ് ലുക്കിലാണ് മമ്മൂട്ടിയെയും കുഞ്ചാക്കോ ബോബനെയും വീഡിയോയില്‍ കാണുന്നത്. 'പാട്രിയോട്ടി'ന്റെ സെറ്റിലേക്ക് ഒന്നിച്ചാണ് ഇരുവരും എത്തിയത്. 
ഹൈദരബാദ് ഷെഡ്യൂളിനു ശേഷം യുകെയില്‍ ആയിരിക്കും പാട്രിയോട്ടിന്റെ ശേഷിക്കുന്ന ചിത്രീകരണം. അതിനുശേഷം കൊച്ചിയിലും ചിത്രീകരണം നടക്കും. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഫഹദ് ഫാസിലും സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 2026 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍