സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 മാര്‍ച്ച് 2025 (10:37 IST)
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ശേഷമാണ് ശനിയാഴ്ച സ്വര്‍ണ്ണവില കുറഞ്ഞിരുന്നത്. 80 രൂപയായിരുന്നു ശനിയാഴ്ച പറഞ്ഞത്. ഞായറാഴ്ച സ്വര്‍ണ്ണവിലയില്‍ വ്യത്യാസം ഉണ്ടായില്ല. പിന്നാലെ ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞിരിക്കുകയാണ്. 65,680 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
 
ഗ്രാമിന് 8210 രൂപയാണ് വില. വെള്ളിയാഴ്ചയായിരുന്നു സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. 880 രൂപയാണ് അന്ന് ഒറ്റയടിക്ക് കൂടിയത്. 65,840 രൂപയായിരുന്നു അന്നത്തെ ഒരു പവന്‍ സ്വര്‍ണ വില. 10% പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് 74,000 രൂപയോളം നല്‍കേണ്ടിവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍