തലമുറമാറ്റത്തിന് തുടക്കമിട്ട് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്. പിന്തുടര്‍ച്ചയുടെ ഭാഗമായി കമ്പനി സ്ഥാപകനും ഉടമയുമായ ശിവ് നാടാര്‍ ഭൂരിഭാഗം ഓഹരികളും ഏക മകളായ റോഷ്ണി നാടാര്‍ മല്‍ഹോത്രയ്ക്ക് കൈമാറി. ഇതോടെ രാജ്യത്തെ അതിസമ്പന്ന വ്യക്തികളില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താന് റോഷ്ണി.
എച്ച്‌സിഎല്‍ ടെക് പ്രമോട്ടര്‍ കമ്പനികളായ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെയും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള എച്ച്‌സിഎല്‍ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ വാമ ഡല്‍ഹിയുടെയും 47 ശതമാനം വീതം ഓഹരികളാണ് ശിവ് നാടാര്‍ മകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ഓഹരി കൈമാറ്റം പ്രാബല്യത്തിലായത്. കുടുംബ സ്വത്തിന്റെ പിന്തുടര്‍ച്ചയുടെ ഭാഗമായാന് ഓഹരികള്‍ സമ്മാനമായി കൈമാറിയത്. ഇതിന് നേരത്തെ സെബിയുടെ അനുമതി ലഭിച്ചിരുന്നു.