തൊട്ടാൽ പൊള്ളും, കൈപ്പിടിയിൽ നിൽക്കാതെ സ്വർണവില, പവൻ 64,000 കടന്നു

അഭിറാം മനോഹർ

ചൊവ്വ, 11 ഫെബ്രുവരി 2025 (12:38 IST)
സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 640 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപയായി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി.
 
കഴിഞ്ഞ മാസം 22നായിരുന്നു പവന്‍ വില ചരിത്രത്തിലാദ്യമായി 60,000 കടന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് സ്വര്‍ണവില 64,000ത്തിലെത്തിയത്. വൈകാതെ തന്നെ സൈക്കോളജിക്കല്‍ മാര്‍ക്കായ 65,000ത്തിലേക്ക് സ്വര്‍ണവില കടക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത് മുതല്‍ ധനവിപണിയിലുണ്ടായ അനിശ്ചിതത്വവും നികുതി പ്രഖ്യാപനങ്ങളുമാണ് ആഗോള തലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍