സ്വർണവില മേലോട്ട് തന്നെ, 63,000വും കടന്ന് മുന്നോട്ട്, ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപ!

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (13:30 IST)
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരം ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62,000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നു. 760 രൂപ ഇന്ന് വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,240 രൂപയിലെത്തി. ഗ്രാമിന് 7905 രൂപയാണ് വില.
 
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ആഗോളമായി സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 6000 രൂപയുടെ ഉയര്‍ച്ചയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍