പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ഫെബ്രുവരി 2025 (15:24 IST)
പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ച സംഭവത്തില്‍ കുറ്റം ചെയ്തത് ജീവനക്കാരനാണെങ്കില്‍ പിരിച്ചുവിടുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. പണിമുടക്കിനിടെ ബസ്സുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ് നശിപ്പിച്ചതായി പരാതി വന്നത്. പണിമുടക്കിനിടെ ബസ്സുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ് നശിപ്പിച്ചത്. 
 
എട്ട് ബസുകളുടെ വയറിങാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. പൊതുമുതല്‍ നശീകരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുന്നവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണെങ്കില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി പറഞ്ഞു. പണിമുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് വളരെ മോശമാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍