സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (11:57 IST)
സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളും തെരുവുനായകളുടെ ആക്രമണം മൂലം ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞവര്‍ഷം മാത്രം 26 പേര്‍ക്കാണ് പേവിഷബാധയേറ്റ് മരണം സംഭവിച്ചത്. കൂടാതെ മൂന്ന് ലക്ഷത്തിലധികം പേര്‍ നായകളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ഇതിലും കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
 
2021 മുതലാണ് പേവിഷബാധ മരണങ്ങളില്‍ വര്‍ധനവ് ഉണ്ടായത്. 2021 ല്‍ രോഗം മൂലം 11 പേര്‍ മരിച്ചു. 2022ല്‍ 27 പേര്‍ പേവിഷബാധ മൂലം മരിച്ചു. പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ 25 പേര്‍ വീതം മരണപ്പെട്ടു. 316793 പേരാണ് കഴിഞ്ഞവര്‍ഷം തെരുവുനായകളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൂടുതല്‍ പേര്‍ക്കും കടിയേറ്റത് തിരുവനന്തപുരത്താണ്. പിന്നാലെ കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍