എല്ലാത്തിനും കാരണം ട്രംപ്?,ഫെബ്രുവരിയിൽ മാത്രം സ്വർണവില 5,280 രൂപ ഉയർന്നു, പവൻ വില ആദ്യമായി 62,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ. പവന്‍ വില 840 രൂപ ഉയര്‍ന്ന് ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 105 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 7810 രൂപയാണ് നിലവിലെ വില. ഈ മാസം ഇതുവരെ സ്വര്‍ണവിലയില്‍ 5280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവാണ് ആഗോളതലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വിലവര്‍ധനവിന് കാരണം. സ്വര്‍ണ വില പവന് 62,480 രൂപയാണെങ്കിലും പണിക്കൂലിയും ജിഎസ്ടിയുമെല്ലാമടക്കം 68000 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടതായി വരും.