സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റയടിക്ക് ഉയര്‍ന്നത് 680 രൂപ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 ജനുവരി 2025 (11:15 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഒറ്റയടിക്ക് ഉയര്‍ന്നത് 680 രൂപയാണ്. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 60,760 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7595 രൂപയാണ്. കഴിഞ്ഞദിവസം 60,080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.
 
അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണ്ണവില 57200 രൂപയായിരുന്നു. ജനുവരി 22നാണ് സ്വര്‍ണ്ണവില 60000 കടന്നത്. ഡോളറിന്റെ മൂല്യത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കാറുണ്ട്. കൂടാതെ സമീപകാലത്ത് അമേരിക്കന്‍ തിരഞ്ഞെടുപ്പും ട്രംപിന്റെ അധികാരമേല്‍ക്കലും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍