ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (17:26 IST)
ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ പി എഫ് ഒ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. 7 കോടിയിലധികം വരിക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.
 
നടപ്പ് സാമ്പത്തികവര്‍ഷം 1.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ പി എഫ് ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. സമീപകാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്പത്തിക വര്‍ഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വര്‍ഷത്തില്‍ 8.50 ശതമാനവും 2021-22 വര്‍ഷം 8.1 ശതമാനവുമാണ് പലിശ നല്‍കിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍