ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പഠനം; അഞ്ചില്‍ മൂന്നുപേരും മരണപ്പെടുന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ഫെബ്രുവരി 2025 (13:29 IST)
ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പഠനം. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദി ലാന്‍ഡ്‌സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് പഠനം വന്നത്. രോഗം ബാധിച്ചതിനു പിന്നാലെ അഞ്ചില്‍ മൂന്നുപേരും മരണപ്പെടുന്നു എന്നാണ് ഐ സി എം ആര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് പഠനം നടത്തിയത്. ക്യാന്‍സര്‍ മരണങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ വേഗത്തില്‍ സംഭവിക്കുന്നു. പ്രതിവര്‍ഷം പുരുഷന്മാര്‍ക്കിടയില്‍ 1.2 ശതമാനത്തിനും 2.4 ശതമാനത്തിലും ഇടയിലാണ് ക്യാന്‍സര്‍ മരണനിരക്കെങ്കില്‍ സ്ത്രീകളില്‍ ഇത് 1.2 ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിലാണ്.
 
വൈകിയുള്ള രോഗനിര്‍ണയം, കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ത്രീകളില്‍ സ്ഥാനാര്‍ബുദം വ്യാപകമാണ്. പുതിയ ക്യാന്‍സര്‍ കേസുകളില്‍ 13.8 ശതമാനവും സ്തനാര്‍ബുദമാണ്. അതേസമയം വായിലെ കാന്‍സര്‍ 10.3 ശതമാനമാണ്. 9.2ശതമാനം സെര്‍വിക്കല്‍ കാന്‍സറും ഉണ്ട്. 
 
അതേസമയം ശ്വസന അര്‍ബുദം 5.8% ആണ് ശ്വാസകോശ നാളത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അര്‍ബുദത്തിന്റെ മരണ നിരക്ക് ഉയര്‍ന്നതാണ്. 100 രോഗികളില്‍ 93 പേരും മരണപ്പെടുന്നു എന്നാണ് കണക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍