Hardik Pandya: 'ഔട്ടായത് നന്നായി'; ഹാര്‍ദിക് നിന്നിരുന്നെങ്കില്‍ കോലി സെഞ്ചുറി അടിക്കില്ലായിരുന്നെന്ന് ഇന്ത്യന്‍ ആരാധകര്‍

രേണുക വേണു

തിങ്കള്‍, 24 ഫെബ്രുവരി 2025 (09:09 IST)
Hardik Pandya

Hardik Pandya: ഹാര്‍ദിക് പാണ്ഡ്യ കുറച്ചുനേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ വിരാട് കോലിക്ക് സെഞ്ചുറി നഷ്ടമാകുമായിരുന്നെന്ന് ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍. സഹതാരത്തിന്റെ സെഞ്ചുറിയെ കുറിച്ച് പാണ്ഡ്യ ഒട്ടും ചിന്തിക്കാറില്ലെന്നും എങ്ങനെയെങ്കിലും വേഗം കളി അവസാനിപ്പിക്കാന്‍ നോക്കുകയാണ് ചെയ്യുകയെന്നുമാണ് ആരാധകരുടെ ട്രോള്‍. 
 
ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ അഞ്ചാമനായാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. ഇന്ത്യക്ക് ആ സമയത്ത് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 28 റണ്‍സ് മാത്രം. കോലിക്ക് സെഞ്ചുറി നേടാന്‍ 15 റണ്‍സും വേണ്ടിയിരുന്നു. ആറ് ബോളുകള്‍ നേരിട്ട പാണ്ഡ്യ ഒരു ബൗണ്ടറിയും ഒരു ഡബിളും അടക്കം എട്ട് റണ്‍സ് നേടി പുറത്താകുകയായിരുന്നു. പാണ്ഡ്യ ക്രീസിലെത്തിയ ശേഷം കോലിക്ക് സ്‌ട്രൈക് ലഭിക്കുന്നത് കുറഞ്ഞു. ക്രീസിലെത്തിയ ശേഷമുള്ള അഞ്ച് പന്തുകള്‍ പാണ്ഡ്യ തുടര്‍ച്ചയായി നേരിടുകയായിരുന്നു. ഒരുപക്ഷേ പാണ്ഡ്യ ഇതേ രീതിയില്‍ തുടരുകയായിരുന്നെങ്കില്‍ കോലി സെഞ്ചുറി ആകുമ്പോഴേക്കും കളി അവസാനിക്കുമായിരുന്നു. 
 
ഹാര്‍ദിക്കിനു ശേഷം ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ കോലിക്ക് സെഞ്ചുറി അടിക്കാനായി സ്‌ട്രൈക് നല്‍കി കളിക്കുകയായിരുന്നു. അക്‌സറിനെ പോലെ കോലിക്ക് സ്‌ട്രൈക് നല്‍കി കളിക്കാന്‍ ഹാര്‍ദിക്കിനു അറിയില്ലെന്നും അതുകൊണ്ട് തന്നെ ഹാര്‍ദിക് പുറത്തായത് കോലിക്ക് ഗുണം ചെയ്‌തെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ അടക്കം ട്രോളുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍