നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

അഭിറാം മനോഹർ

വെള്ളി, 18 ജൂലൈ 2025 (13:23 IST)
ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി യുവതാരത്തിന്റെ പരിക്ക്. വ്യാഴാഴ്ച നടന്ന പരിശീലന സെഷനിനിടെ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനാണ് പരിക്കേറ്റത്. സായ് സുദര്‍ശന്‍ അടിച്ച ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന് കാര്യമായ അസ്വസ്ഥതയുണ്ടായതായിം മെഡിക്കല്‍ സ്റ്റാഫ് ഉടന്‍ തന്നെ അര്‍ഷ്ദീപിനെ പരിശോധിക്കാനായി എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
 
ടീം വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അര്‍ഷദീപിന്റെ ബൗളിങ് ചെയ്യുന്ന കയ്യില്‍ മുറിവുണ്ട്. തുന്നല്‍ ആവശ്യമുണ്ടോ എന്നത് മെഡിക്കല്‍ ടീം വിലയിരുത്തുകയാണ്. തുന്നല്‍ വേണ്ടിവരുമെങ്കില്‍ 23ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം അര്‍ഷ്ദീപിന് നഷ്ടമാകും. ബുമ്ര നാലാം ടെസ്റ്റ് മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ കഴിഞ്ഞ 3 മത്സരങ്ങളിലും ടീമില്‍ ഭാഗമായ മുഹമ്മദ് സിറാജിന് ടീം വിശ്രമം നല്‍കുന്നത് പരിഗണിക്കുന്നതിനിടെയാണ് ടീമിലെ യുവ പേസര്‍ക്കും പരിക്കേറ്റിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍