വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (13:26 IST)
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലിലെ ആറളത്ത് പോക്‌സോ കേസില്‍ യുവാവ് പോലീസ് പിടിയിലായി. കീഴ്പ്പള്ളി സ്വദേശി ശരത് എന്ന മുഹമ്മദ് ഷാ ആണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
സ്‌കൂള്‍ ബസ്സിലെ ഡ്രൈവറായിരുന്നു പ്രതി.പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍