മലപ്പുറം: പതിനാറു കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ 45 കാരന് കോടതി 6 വര്‍ഷം കഠിന തടവും പതിനായിരം രൂപാ പിഴയും ശിക്ഷയായി വിധിച്ചു. പെരിന്തല്‍മണ്ണ വായുള്ളി വീട്ടില്‍ അനൂപിനെയാണ് പെരിന്തല്‍മണ്ണ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്.സൂരജാണ് ശിക്ഷ വിധിച്ചത്.