വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (18:59 IST)
കണ്ണൂരില്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണില്‍ സൂക്ഷിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഷാന്‍, ആരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ വിദ്യാര്‍ഥികളാണിവര്‍.
 
 വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂക്ഷിച്ച ഫോണ്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതില്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ കണ്ട വിദ്യാര്‍ഥി വിവരം പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. സംഭവത്തില്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍