ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണെന്നും ആരോഗ്യവും വിദ്യഭ്യാസവും കൃഷിയുമടക്കമുള്ള മേഖലകള്‍ മെച്ചപ്പെടുത്തി എ ഐ ദശലക്ഷങ്ങളുടെ ജീവിതത്തെ തന്നെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.