തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്‍കി നടി തൃഷ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (11:48 IST)
തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി തൃഷ. ഇത് സംബന്ധിച്ച് ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നടി മുന്നറിയിപ്പ് നല്‍കി. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും അതിനാല്‍ തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നും വിശ്വസിക്കരുതെന്നും നടി അറിയിച്ചു.
 
2017 ലും നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടിക്ക് തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചിയാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍