എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നാലെ മെസ്സിയെ കളിയാക്കി പോസ്റ്റുകൾ

അഭിറാം മനോഹർ

വ്യാഴം, 29 ഓഗസ്റ്റ് 2024 (16:49 IST)
സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. താരത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും പിന്നാലെ മെസ്സിയെ പരിഹസിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റുകള്‍ വന്നു. തുടര്‍ച്ചയായി ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം വ്യക്തമായത്.
 
മെസ്സിയേയും റൊണാള്‍ഡോയെയും താരതമ്യം ചെയ്തുള്ള എംബാപ്പെയുടെ പോസ്റ്റ് പുറത്തുവന്നതോടെ ആരാധകര്‍ ഞെട്ടി. മാഞ്ചസ്റ്റര്‍ സിറ്റി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ക്ലബുകളെ പറ്റിയുള്ള പോസ്റ്റുകളും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അധികം വൈകാതെ തന്നെ അക്കൗണ്ട് വീണ്ടെടുക്കുകയും പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

All of Kylian Mbappe’s hacked tweets incase you missed it…

A thread ???? pic.twitter.com/4XEpWpnXQA

— george (@StokeyyG2) August 29, 2024

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍