ഒരു നേന്ത്രക്കുലയ്ക്ക് ആറ് ലക്ഷത്തിനടുത്ത് വിലയുണ്ടോ? ചിലപ്പോള്‍ അത്രയും വരാം ! തൃശൂരിലെ അയ്യന്തോള്‍ പള്ളിയില്‍ നടന്ന ആവേശകരമായ ലേലത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അയ്യന്തോള്‍ സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ തിരുന്നാളിനോടനുബന്ധിച്ച് നടന്ന ലേലത്തിലാണ് നേന്ത്രക്കുല ആറ് ലക്ഷത്തിനടുത്ത് രൂപ സ്വന്തമാക്കിയത്.
തൃശൂര്‍ ഭാഗത്ത് വലിയ പ്രചാരമുള്ള ചെങ്ങാലിക്കൊടന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നേന്ത്രക്കുലയ്ക്ക് ലേലത്തില്‍ 5,83,000 രൂപ ലഭിച്ചു. പള്ളി പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ലേലം നടന്നത്. പള്ളിയിലെ സിഎല്‍സി സംഘടനയാണ് വന്‍ തുക മുടക്കി ലേലം കൊണ്ടത്. വികാരി ഫാദര്‍ വര്‍ഗീസ് എടക്കളത്തൂര്‍ ലേലത്തിനു നേതൃത്വം നല്‍കി.