പാലക്കാട്: പെൺകുട്ടിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കി എന്ന പരാതിയെ തുടർന്നുണ്ടായ കേസിൽ യുവാവിനെ കോടതി 13 മാസത്തെ തടവിനും പതിനായിരം രൂപാ പിഴയടക്കാനും ശിക്ഷ വിധിച്ചു. പുതുപ്പരിയാരം മുട്ടിക്കുളങ്ങര സ്വദേശി എം.ആർ.രാകേഷ് എന്ന 23 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.