എന്താണ് സിബിൽ സ്കോർ ? , എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടതാകുന്നു?

എ കെ ജെ അയ്യർ

ചൊവ്വ, 11 ഫെബ്രുവരി 2025 (17:58 IST)
ഒരാളുടെ വായ്പാ ചരിത്രം അഥവാ ക്രെഡിറ്റ് ഹിസ്റ്ററിക്ക് ലഭിക്കുന്ന മൂന്നക്ക സ്‌കോറാണ് സിബില്‍ സ്‌കോര്‍ എന്നത്. സിബില്‍ റിപ്പോര്‍ട്ട് CIR അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നും വിളിക്കുന്ന ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് അയാള്‍ക്ക് സ്‌കോര്‍ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്‌മെന്റ് ചരിത്രമാണ് CIR എന്ന കൊണ്ട് അര്‍ത്ഥമാക്കുന്നത്..
 
ബി സിഐആറിലെ അക്കൗണ്ടുകള്‍, എന്‍ക്വയറി വിഭാഗത്തില്‍ പ്രതിഫലിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ സിബില്‍ സ്‌കോര്‍ സാധാരണയായി 300-900 വരെയാണ് ഉള്ളത്. എന്നാല്‍ 700 ന് മുകളിലുള്ള സ്‌കോര്‍ പൊതുവെ മെച്ചപ്പെട്ട തരമായി കണക്കാക്കപ്പെടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍