വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (14:42 IST)
കഴിഞ്ഞ കുറച്ച് മാസങ്ങളായി വല്ലാത്ത കയറ്റമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്. ഒരു വിവാഹം നടത്തണമെങ്കില്‍ സ്വര്‍ണത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവാക്കണമെന്ന നിലയിലേക്ക് സാധാരണക്കാരന്‍ മാറിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് സ്വര്‍ണവില പവന് 70,000 കടന്ന് മുന്നോട്ട് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വര്‍ണവിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് ന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞതോടെ സ്വര്‍ണം ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമായി മാറി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8755 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയുമാായിരുന്നു.
 
 
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.അതിനാല്‍ തന്നെ ആഗോളവിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കാറുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ അയവ് വന്നതും മറ്റ് ഓഹരിവിപണികളിലെ മാറ്റങ്ങളെല്ലാമാണ് സ്വര്‍ണവിലയിലെ നിലവിലെ മാറ്റത്തിന് പിന്നില്‍. സുരക്ഷിത നിക്ഷേപമേന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതും വില കൂടാന്‍ കാരണമാകാറുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സ്വര്‍ണം അനുകൂലമാണെങ്കിലും ചാഞ്ചാട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹ്രസ്വകാല നേട്ടത്തിന് സ്വര്‍ണം ഉപയോഗിക്കുന്നത് അത്ര കണ്ട് നല്ലതല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍