വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

അഭിറാം മനോഹർ

വ്യാഴം, 2 ഒക്‌ടോബര്‍ 2025 (14:53 IST)
Aravind Srinivas
ബില്യണയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കി പെര്‍പ്ലെക്‌സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസന്‍. ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെ എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലക്‌സിറ്റിയെ നയിക്കുന്ന 31കാരനായ അരവിന്ദ് ശ്രീനിവാസന് 21,190 കോടി രൂപയുടെ ആസ്തിയാണുള്ളത്. 1994 ജൂണ്‍ 7ന് ചെന്നൈയില്‍ ജനിച്ച അരവിന്ദ് ശ്രീനിവാസിന്റെ പെര്‍പ്ലക്‌സിറ്റി ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്.
 
മദ്രാസ് ഐഐടിയിലെ ബിടെക്, എംടെക് പഠനത്തിന് ശേഷം അമേരിക്കയിലെത്തിയ അരവിന്ദ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് 2021ലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി പഠനകാലത്ത് ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലും ഓപ്പണ്‍ എഐയിലും അരവിന്ദ് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2022 ഓഗസ്റ്റിലാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം അരവിന്ദ് എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലക്‌സിറ്റിക്ക് തുടക്കമിട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍