Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (12:11 IST)
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് ഉയരം കുറിച്ച് സ്വര്‍ണവില. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 9,380 രൂപയും. ജൂണ്‍ 14ന് കുറിച്ച 74,560 രൂപയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. ബുധനാഴ്ച മാത്രം പവന്‍ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ 840 രൂപ വര്‍ധനവുണ്ടായിരുന്നു. ഇതോടെ 2 ദിവസത്തിനിടെ 1600 രൂപയാണ് സ്വര്‍ണവിലയില്‍ ഉയര്‍ന്നത്.
 
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളറാണ്. ആഗോളവിപണിയിലെ ഈ വിലവര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാരതര്‍ക്കങ്ങളും ഡോളറിന്റെ മൂല്യമിടിവും സ്വര്‍ണവിപണിയിലും പ്രതിഫലിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍