2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിവേദ തോമസ് ആണ്. '35 ചിന്ന കഥ കാടു' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിനാണ് നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. പുഷ്പ 2 വിലെ അഭിനയത്തിനാണ് അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം 'കൽക്കി 2898 എഡി' എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്. ജൂൺ 14-ന് അവാർഡുകൾ സമ്മാനിക്കും.