പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി. ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടയാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.