ഏപ്രില്‍ 10 നാണ് ക്ഷേത്രത്തിലെ നിരോധിത പ്രദേശത്ത് കൊറിയന്‍ യുവതി ഡ്രോണ്‍ പറത്തിയത്. ഇത് ക്ഷേത്ര അധികൃതരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് സ്ത്രീ ഒരു കൊറിയന്‍ വ്‌ലോഗറാണെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഫോര്‍ട്ട് പോലീസ് ഇമിഗ്രേഷന്‍ വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.