റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ഓഗസ്റ്റ് 2025 (11:49 IST)
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചു എന്ന് താന്‍ കേള്‍ക്കുന്നുവെന്നും ഇത് ശരിയാണെങ്കില്‍ അതൊരു നല്ല നടപടിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.  
 
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യയ്ക്ക് പിഴ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നത്. റഷ്യയുമായി സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
 
അതേസമയം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വാഷിംഗ്ടണുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തില്‍ ഇത് തീര്‍ച്ചയായും ഒരു പ്രകോപനപരമായ കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പറഞ്ഞു.
 
ഫോക്സ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി എണ്ണ വിതരണക്കാര്‍ ലഭ്യമാണെങ്കിലും, ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധശ്രമത്തിന് ധനസഹായം നല്‍കാന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ യുഎസ് പ്രസിഡന്റ് നിരാശനാണെന്ന് റൂബിയോ അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍