ഓപ്പറേഷന്‍ സിന്ധൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ സഭ അംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതേസമയം ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.