പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയർമാൻ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൽ ഫ്രാൻസിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫാം ഫെഡിൻറെ പേരിൽ നടത്തിയ തട്ടിപ്പിൽ ഇവരുടെ ' അടുത്ത ബന്ധുക്കൾ ഉൾപ്പെടെ നാലു ഡയറക്ടർമാരും പ്രതികളാണ്. ഫാം ഫെഡ്, വൻ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ . മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് കേസ്.
ഫാം ഫെഡ്പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വർഷം വാഗ്ദാനം ചെയ്ത പണം നൽകിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാർ പൊലീസിനെ സമീപിച്ചത്. സംഗതി വഷളാകുമെന്ന ഘട്ടം വന്നതോടെ രണ്ട് മാസം മുമ്പ് പണം തിരികെ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു എങ്കിലും വാക്കു പാലിച്ചില്ല. നിക്ഷേപകർ ഒരാഴ്ച മുമ്പ് വീണ്ടും പൊലീസിനെ സമീപിച്ചു. രാജേഷ് പിള്ളക്കും അഖിൽ ഫ്രാൻസിസിനും പുറമേ, ഡയറക്ടർമാരായ ധന്യ, ഷൈനി, പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരും കേസിൽ പ്രതികളാണ്.