തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 കാരന് 1.84 കോടി രൂപാ നഷ്ടമായി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പി.എൻ നായർക്കാണ് പണം നഷ്ടപ്പെട്ടത്. സി.ബി.ഐ ഓഫീസർ ചമഞ്ഞ് നടത്തിയ തട്ടിപ്പിലൂടെ വീഡിയോ കോളിൽ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെർച്ച്വൽ അറസ്റ്റിലാക്കിയായിരുന്നു നട്ടിപ്പു നടത്തിയത്.
ടെലിക്കോം അതോറിറ്റിയുടെ ഡൽഹി ഓഫീസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പുകാരുടെ ആദ്യ ഫോൺ കോൾ. അശോക് ഗുപ്ത എന്നയാൾ ഒന്നാം പ്രതിയായുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നായരെ പ്രതിയാക്കിയിട്ടുണ്ട് എന്നു പറയുകയും സി.ബി.ഐ ഓഫീസർക്ക് നൽകാം എന്ന് പറഞ്ഞ് മറ്റൊരാൾക്ക് കൈമാറുകയും ചെയ്തപ്പോൾ സിബിഐ ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് നായരെ ഭീഷണിപ്പെടുത്തി ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് പാസ് ബുക്കളുടെ വിവരം അയയ്ക്കാർ ആവശ്യപ്പെട്ട ശേഷം ചില വിവരങ്ങൾ കൈക്കലാക്കിയ ശേഷം താനിപ്പോൾ വിർച്ച്വൽ അറസ്റ്റിലാണെന്നുംസംഗതി കേസാക്കുമെന്നും പറഞ്ഞു വീണ്ടും ഭീഷണിപെടുത്തി. തുടർന്ന് നായരിൽ നിന്ന് ലോൺ എടുപ്പിച്ചു 50 ലക്ഷം രൂപാ തട്ടിയെടുത്തു. ഇത്തരത്തിൽ ജനു. 14 മുതൽ ഫെബ്രുവരി 7 വരെ വെർച്ച്വൽ അറസ്റ്റിലാണെന്നു പറഞ്ഞു കബളിപ്പിച്ചു ഉടർത്തും പണം തട്ടിയെടുത്തു.
സംഗതി തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ വി.എൻ നായർ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. പണം കൈമാറിയ ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ ബന്ധപ്പെട്ട മൊബൈൽ ഫോൺ നമ്പരുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് അന്വഷണം ആരംഭിച്ചിരിക്കുന്നത്