ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 15 ഫെബ്രുവരി 2025 (18:21 IST)
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തു വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ. ഉദുമ മങ്ങാട് താമസം പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദ് (45) ആണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായത്.
 
വെല്ലൂർ സ്വദേശിയും നിലവിൽ കാസർകോട് ബീരന്തവയലിൽ താമസിക്കുന്നതുമായ 42 കാരനായ ഡോക്ടർക്കാണ് പണം നഷ്ടപ്പെട്ടത്. ഫോൺ സമൂഹമാധ്യമം എന്നിവയിലൂടെയാണ് പ്രതി ഡോക്ടറെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിലിരുന്ന് ചെയ്യാവുന്ന പാർട്ട് ടൈം ജോലി നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.  വിശ്വാസം ആർജിക്കാനായി ആദ്യ തവണ പ്രതി 87125 രൂപാ ഡോകട്ർ ക്ക് നൽകിയിരുന്നു. 2024 മേയ് - ജൂൺ കാലയളവിൽ വിവിധ അക്കൗണ്ടുകൾ വഴി 22394 993 രൂപയാണ് തട്ടിയെടുത്തത്. 
 
എന്നാൽ പിന്നീട് വിവരം ഒന്നും ലഭിക്കാതെ വന്നതോടെ സൈബർ പോലീസിൽ പരാതിനൽകി. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍