ക്രൂരമായ റാഗിംങ്: പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഫെബ്രുവരി 2025 (14:20 IST)
ക്രൂരമായ റാഗിംങില്‍ പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം കോളേജ് അധികൃതരെയും സര്‍ക്കാരിനെയും അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരിലായിരുന്നു ക്രൂരമായ റാഗിംഗ് പ്രതികളായ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിപ്പിക്കുകയും പരിക്കേറ്റ ശരീര ഭാഗങ്ങളില്‍ ദ്രാവകം ഒഴിക്കുകയുമായിരുന്നു.
 
ഹോസ്റ്റലിന്റെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തെ പറ്റി അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍