ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മെയ് 2024 (18:19 IST)
ഹോസ്റ്റലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. 
 
വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ടത്. പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ കോളേജിലെത്തി പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തി. 20വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍