നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ് ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുഭാഗത്ത് പരിക്കു ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വലതു ചെവിയുടെ പിന്‍ഭാഗത്തായി തലയോട്ടിയിലാണ് ചതവ്. മുഖത്തിന്റെ രണ്ടു ഭാഗത്തും മൂക്കിലും ചതകളുണ്ട്. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരീരത്തിലെ മുറിവുകളും ചതവുകളും മരണകാരണമായിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത് രാസ പരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍ ആര്‍ ശാലിനിയും ടി എം മനോജുമാണ്.