നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി; ഇന്ന് രാത്രി സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ജനുവരി 2025 (21:06 IST)
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. മൃതദേഹം ഇന്ന് രാത്രി സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ മഹാസമാധിയായിട്ടുള്ള ചടങ്ങായിരിക്കും നടത്തുകയെന്ന് കുടുംബം അറിയിച്ചു. ഇന്ന് രാവിലെയാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറതുറന്ന് എടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. 
 
അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഗോപന്‍ സ്വാമിയുടെത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷം സമാധിയിരുത്തിയെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം. 
 
ശരീരത്തില്‍ മുറിവുകള്‍ ഇല്ല. വിഷം ഉള്ളി ചെന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍