നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷം സമാധിയിരുത്തിയെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം. ശരീരത്തില്‍ മുറിവുകള്‍ ഇല്ല. വിഷം ഉള്ളി ചെന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടോ എന്നറിയാന്‍ എക്‌സ്‌ട്രേ, റേഡിയോളജി പരിശോധനകള്‍ നടത്തിയിരുന്നു. പൂര്‍ണ്ണമായ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ചയെങ്കിലും എടുക്കും. കൂടാതെ മരിച്ചത് ഗോപന്‍ സ്വാമി തന്നെയാണോയെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.