ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ തട്ടിയെടുത്തു. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ 90 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഡിസംബറിലാണ് സംഭവം നടക്കുന്നത്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. ജഡ്ജിയുടെ അനുമതി കൂടാതെ വാട്‌സ്ആപ്പ് ട്രേഡിങ് ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നു.