നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ഡിസം‌ബര്‍ 2024 (11:03 IST)
നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയകരമായ പാടുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പരിശോധന നടത്തുന്നതിന് മുമ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പോലീസ് തന്നത്. അതിനുമുമ്പ് അനുമതി നേടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
 
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തരുതെന്നും ഇക്കാര്യം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ പോലും സൂക്ഷിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍