എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 100% നീതിപുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.