കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ 6 ജില്ലാ കളക്ടര്‍മാര്‍ക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് പരിശീലനം. പരിശീലനത്തിനുശേഷം അരുണ്‍ വിജയന്‍ വീണ്ടും കണ്ണൂര്‍ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കും. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തിനെതിരായ പരാതിയില്‍ ടിവി പ്രശാന്തിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം കണ്ണൂരിലെത്തി.