ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ 50 ശതമാനമാക്കി ഉയര്‍ത്താനുള്ള അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ചൈനയിലെത്തുന്നു. 31,1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാകുമിത്.